Sunday, February 22, 2026

കനേഡിയൻ-ബ്രിട്ടീഷ് പൗരന്മാരുടെ ശ്രദ്ധയ്ക്ക്: പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റവുമായി യുകെ

ഓട്ടവ : യുകെയിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്ന കനേഡിയൻ-ബ്രിട്ടീഷ് ഇരട്ട പൗരത്വമുള്ളവർ ശ്രദ്ധിക്കുക. ഇരട്ട പൗരത്വമുള്ള കനേഡിയൻ പൗരന്മാർക്ക് ഇനി അവരുടെ കനേഡിയൻ പാസ്‌പോർട്ട് മാത്രം ഉപയോഗിച്ച് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, സാധുവായ ബ്രിട്ടീഷ് പാസ്‌പോർട്ടോ അല്ലെങ്കിൽ ബ്രിട്ടനിൽ താമസ യോഗ്യത തെളിയിക്കുന്ന ‘സർട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റിൽമെന്റോ’ നിർബന്ധമായും ഹാജരാക്കണമെന്ന് യുകെ ഹോം ഓഫീസ് വ്യക്തമാക്കി. യുകെയുടെ നിർബന്ധിത ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം പ്രാബല്യത്തിൽ വരുന്നതിനൊപ്പമാണ് ഈ മാറ്റവും നടപ്പിലാക്കുന്നത്. ഇതോടെ ബ്രിട്ടനിൽ ജനിച്ച് കാനഡയിലേക്ക് കുടിയേറിയവർ, ബ്രിട്ടീഷ് മാതാപിതാക്കൾക്ക് കാനഡയിൽ ജനിച്ച കുട്ടികൾ, ബ്രിട്ടനിൽ താമസിച്ച് പൗരത്വം നേടിയ ശേഷം കാനഡയിലേക്ക് മടങ്ങിയവർ എന്നിവർക്കെല്ലാം ഈ മാറ്റം തിരിച്ചടിയാകും.

ബ്രിട്ടീഷ് പൗരന്മാർക്ക് ഇടിഎകൾക്ക് അർഹതയില്ലാത്തതിനാൽ കനേഡിയൻ പാസ്‌പോർട്ടിൽ മാത്രം യാത്ര ചെയ്യുന്ന ഇരട്ട പൗരന്മാർക്ക് അംഗീകൃത രേഖകൾ വഴി ബ്രിട്ടീഷ് പൗരത്വം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ വിമാനങ്ങളിലോ ഫെറികളിലോ ട്രെയിനുകളിലോ ബോർഡിങ് അനുവദിക്കില്ല. ഇതുവരെ ബ്രിട്ടീഷ് പാസ്പോർട്ട് എടുക്കാത്തവരും പാസ്പോർട്ട് കാലാവധി കഴിഞ്ഞവരും എത്രയും വേഗം പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കണം. അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്ക് എമർജൻസി ട്രാവൽ ഡോക്യുമെൻ്റിനായി അപേക്ഷിക്കാം. എന്നാൽ ഐറിഷ് പാസ്പോർട്ട് കൈവശമുള്ളവർക്ക് ഈ നിയമത്തിൽ ഇളവുണ്ട്. ഫെബ്രുവരി 24-ന് ശേഷം കൃത്യമായ രേഖകളില്ലാതെ യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളിൽ തടയാൻ എയർലൈനുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ യുകെ യാത്ര നിശ്ചയിച്ചിട്ടുള്ളവർ പുതിയ നിയമങ്ങൾ പാലിച്ച് യാത്ര തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!