Sunday, February 22, 2026

‘ഫോറെവർ കനേഡിയൻ പെറ്റീഷൻ’; പ്രത്യേക സമിതിയെ രൂപികരിച്ച് ഡാനിയേൽ സ്മിത്ത്

എഡ്മിന്റൻ: ആൽബർട്ട പ്രവിശ്യയിലെ ‘ഫോറെവർ കനേഡിയൻ പെറ്റീഷനെ’ക്കുറിച്ച് ചർച്ച ചെയ്യാൻ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയെ ഈ ആഴ്ച തന്നെ നിയോഗിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. മുൻ പ്രവിശ്യാ മന്ത്രി തോമസ് ലുകാസാക്കിന്റെ നേതൃത്വത്തിൽ നടന്ന ഈ പെറ്റീഷനിൽ നാല് ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചിട്ടുള്ളത്.

ഈ വിഷയത്തിൽ ഒരു പൊതു വോട്ടെടുപ്പ് വേണമോ അതോ നിയമസഭയിൽ വോട്ടിന് വിടണമോ എന്ന കാര്യത്തിൽ സമിതി തീരുമാനമെടുക്കും. ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബാലറ്റിൽ ഈ വിഷയം ഉൾപ്പെടുത്താനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് വളരെ ഗൗരവത്തോടെയാണ് ഈ നീക്കത്തെ കാണുന്നതെന്ന് ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.

പെറ്റീഷൻ ഒരു ജനഹിതപരിശോധന ആവശ്യപ്പെടുന്നതിനാൽ ഇതിൽ ചില നിയമപരമായ വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് പ്രീമിയർ പറഞ്ഞു. ഭൂരിഭാഗം ആളുകളും വോട്ടെടുപ്പ് പ്രതീക്ഷിച്ചാണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത് എന്നതിനാൽ കൂടുതൽ പഠനം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!