Sunday, February 22, 2026

ട്രംപിന് നേരേ വീണ്ടും വധശ്രമം; അക്രമിയെ വെടിവെച്ചു വീഴ്ത്തി സുരക്ഷാ സേന

വാഷി​ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. വസതിയുടെ വടക്കേ കവാടത്തിലൂടെ മറ്റൊരു വാഹനം പുറത്തേക്ക് പോകുന്നതിനിടെ കാർ ഓടിച്ചു കയറ്റിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും വെടിയുതിർക്കുകയുമായിരുന്നു. സംഭവസമയത്ത് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

കൊല്ലപ്പെട്ടയാൾ നോർത്ത് കരൊലൈന സ്വദേശിയായ ഇരുപതുകാരനാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ കൈവശം ഷോട്ട്ഗണും ഇന്ധനം നിറച്ച കാനുമുണ്ടായിരുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. കുറച്ചുദിവസങ്ങളായി ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. നോർത്ത് കരൊലൈനയിൽ നിന്നും യാത്ര തിരിച്ച ഇയാൾ വഴിമധ്യേ തോക്ക് സംഘടിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ട്രംപിനെതിരെയുള്ള മൂന്നാമത്തെ വധശ്രമ നീക്കമായാണ് സുരക്ഷാ ഏജൻസികൾ ഇതിനെ കാണുന്നത്. 2024 ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെ ട്രംപിന് വെടിയേറ്റിരുന്നു. തുടർന്ന് സെപ്റ്റംബറിൽ ഗോൾഫ് കോഴ്സിന് സമീപം തോക്കുമായി ഒളിച്ചിരുന്ന മറ്റൊരാളെയും പിടികൂടിയിരുന്നു. പാം ബീച്ച് കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയും സീക്രട്ട് സർവീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!