വൻകൂവർ : റിഡ്ജ് വെടിവെപ്പിന് പിന്നാലെ പ്രചരിച്ച ഭീഷണികളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി ആർസിഎംപി. ഓൺലൈൻ വഴിയും അല്ലാതെയും ഉയർന്നുവന്ന ഭീഷണികളെ ഗൗരവത്തോടെയാണ് കണ്ടതെന്നും എന്നാൽ വിശദമായ അന്വേഷണത്തിൽ ഇവയ്ക്ക് ആധാരമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വക്താവ് സ്റ്റാഫ് സർജന്റ് ക്രിസ് ക്ലാർക്ക് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് പ്രത്യേക സുരക്ഷാ പദ്ധതികൾ പൊലീസ് നടപ്പിലാക്കിയിരുന്നു.

ഭീഷണികളെത്തുടർന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ട 12 വയസ്സുകാരി കൈലി സ്മിത്തിന്റെ സംസ്കാര ചടങ്ങുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. സ്വകാര്യമായി നടത്താനിരുന്ന ചടങ്ങാണ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവെച്ചതെന്നും ഇതിൽ അതിയായ ദുഃഖമുണ്ടെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. ഫെബ്രുവരി 10-ന് നടന്ന വെടിവെപ്പിൽ സ്വന്തം കുടുംബാംഗങ്ങളെയും സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപികയെയും കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം ജീവനൊടുക്കുകയായിരുന്നു.
