Monday, February 23, 2026

ഐസ് ഹോക്കിയിലെ സ്വർണ്ണനേട്ടം: കാനഡയെ ട്രോളി ട്രംപും വൈറ്റ് ഹൗസും

ഓട്ടവ: വിൻ്റർ ഒളിംപിക്‌സ്‌ പുരുഷ വിഭാഗം ഐസ് ഹോക്കിയിൽ സ്വർണ്ണ മെഡൽ നേടിയതിന് പിന്നാലെ കാനഡയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസും രംഗത്തെത്തി. ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കാനഡയെ കീഴടക്കിയതിന് തൊട്ടുപിന്നാലെ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു. ഐസിന് മുകളിൽ നിസ്സഹായനായി കിടക്കുന്ന കാനഡയുടെ ദേശീയ പക്ഷിയായ ‘കാനഡ ഗൂസിനെ’ അമേരിക്കയുടെ പ്രതീകമായ ‘ബാൾഡ് ഈഗിൾ’ നഖങ്ങൾ കൊണ്ട് അമർത്തിപ്പിടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോയ ട്രൂത്ത് സോഷ്യലിലൂടെ ട്രംപും സമാനമായ രീതിയിൽ കാനഡയെ പരിഹസിച്ചു. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ട്രംപ് തന്റെ സിഗ്നേച്ചർ ചുവന്ന ടൈയും സ്യൂട്ടും ധരിച്ച് ഐസ് ഹോക്കി മത്സരത്തിൽ കാനഡയുടെ താരങ്ങളെ തകർക്കുന്നതും ഗോളുകൾ നേടുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം, മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് ഈ പോസ്റ്റുകൾ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം അമേരിക്കൻ ഭീഷണികൾക്കിടയിൽ “നിങ്ങൾക്ക് ഞങ്ങളുടെ രാജ്യമോ ഞങ്ങളുടെ കായിക വിനോദമോ പിടിച്ചെടുക്കാനാവില്ല” എന്ന് ട്രൂഡോ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!