Monday, February 23, 2026

ശൈത്യകാല കൊടുങ്കാറ്റ്: മാരിടൈംസിൽ വിമാന-ഫെറി സർവീസുകൾ റദ്ദാക്കി

ഹാലിഫാക്സ് : കാനഡയുടെ അറ്റ്ലാന്റിക് തീരത്ത് ആഞ്ഞടിക്കുന്ന അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് മാരിടൈംസ് പ്രവിശ്യകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. നോവസ്കോഷ, ന്യൂബ്രൺസ്‌വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും 50 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറയുന്നത് ഗതാഗതത്തെയും വൈദ്യുതി ബന്ധത്തെയും സാരമായി ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കൊടുങ്കാറ്റിനെത്തുടർന്ന് മേഖലയിലെ വിമാന-ഫെറി സർവീസുകൾ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്. നോവസ്കോഷയിലെയും ന്യൂബ്രൺസ്‌വിക്കിലെയും ഭൂരിഭാഗം സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. രാത്രിയിൽ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഹാലിഫാക്സ് നഗരത്തിൽ മഞ്ഞ് നീക്കം ചെയ്യുന്നതിനായി പ്രത്യേക പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!