Tuesday, February 24, 2026

വിച്ച്ചർച്ച്-സ്റ്റൗഫ്‌വില്ലിൽ വാഹനാപകടം: വയോധിക മരിച്ചു

ടൊറൻ്റോ : വിച്ച്ചർച്ച്-സ്റ്റൗഫ്‌വില്ലിൽ ഡംപ് ട്രക്കും കാറും കൂട്ടിയിടിച്ച് 71 വയസ്സുള്ള വയോധിക മരിച്ചു. ഉച്ചകഴിഞ്ഞ് 3:45 ഓടെ തോൺബേ ഡ്രൈവിലെ ബ്ലൂമിംഗ്ടൺ റോഡിലാണ് അപകടം. കാർ ഓടിച്ചിരുന്ന വയോധിക സംഭവസ്ഥലത്ത് തന്നെ മരിച്ചതായി യോർക്ക് റീജനൽ പൊലീസ് സ്ഥിരീകരിച്ചു.

ഡംപ് ട്രക്കിന്‍റെ ഡ്രൈവറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് ബ്ലൂമിംഗ്ടൺ റോഡ് ഹൈവേ 48 മുതൽ ഒമ്പതാം ലൈൻ വരെ അടച്ചിട്ടിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!