Tuesday, February 24, 2026

ഒൻ്റാരിയോ ആംഹെർസ്റ്റ്ബർഗിൽ പക്ഷിപ്പനി: ജാഗ്രതാ നിർദ്ദേശം

ഓട്ടവ : ഒൻ്റാരിയോ എസ്സെക്സ് കൗണ്ടിയിലെ ആംഹെർസ്റ്റ്ബർഗ് പട്ടണത്തിലുള്ള കോഴി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വൈറസ് പടരുന്നത് തടയുന്നതിന് മേഖലയിലുടനീളം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഫെബ്രുവരി 19-നാണ് പക്ഷിപ്പനി കണ്ടെത്തിയത്. എന്നാൽ, ഫാമിന്‍റെ പേരോ എത്ര കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്നോ വ്യക്തമല്ല.

മനുഷ്യരിലേക്ക് വൈറസ് പകരുന്നത് തടയുന്നതിനും മേഖലയിലുടനീളമുള്ള താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കോഴി, മുട്ട, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവ വിപണനം ചെയ്യുന്നത് നിയന്ത്രിച്ചിട്ടുണ്ടെന്ന് വിൻസർ-എസെക്സ് കൗണ്ടി ഹെൽത്ത് യൂണിറ്റ് അറിയിച്ചു. ഫാം ഓപ്പറേറ്റർ, രോഗബാധിതരായ പക്ഷികളുമായി ബന്ധം പുലർത്തിയിരുന്ന ജീവനക്കാർ എന്നിവരെ നിരീക്ഷിച്ചുവരികയാണ്. പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്നും, വൈറസ് ബാധിത മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യ യൂണിറ്റ് ഉദ്യോഗസ്ഥർ പിന്തുണ നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!