ഓട്ടവ : റഷ്യൻ അധിനിവേശത്തിൽ തകർന്നടിഞ്ഞ യുക്രെയ്ന് 200 കോടി ഡോളർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആക്രമണം ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ റഷ്യയ്ക്ക് കൂടുതൽ ഉപരോധം ചുമത്തുമെന്നും കാർണി പ്രഖ്യാപിച്ചു. റഷ്യൻ “ഷാഡോ ഫ്ലീറ്റിലെ” 100 കപ്പലുകളെയാണ് പുതിയ ഉപരോധങ്ങൾ ലക്ഷ്യമിടുന്നതെന്ന് കാർണി അറിയിച്ചു. കാനഡ യുക്രെയ്നെ പിന്തുണയ്ക്കുന്നത് തുടരുമെന്നും യുദ്ധം തുടരുന്ന റഷ്യ സൈനിക, തന്ത്രപര, സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിശൈത്യകാലത്ത് യുക്രെയ്നന്‍റെ വൈദ്യുതി വിതരണ മേഖലയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു.
