Tuesday, February 24, 2026

‘കണ്ടും മിണ്ടിയും ഇരുവർ’; പിണറായി-ലാൽ ഇൻ്റർവ്യൂ ടീസർ ഉടൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടൻ മോഹൻലാൽ. തിരുവനന്തപുരം ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായി ചിത്രീകരിച്ച അഭിമുഖത്തിന്റെ ടീസർ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് പുറത്തുവിടും. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മോഹൻലാൽ അഭിമുഖം നടത്താൻ എത്തിയതെന്നാണ് വിവരം. സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ആദ്യദിവസം വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും രണ്ടാം ദിവസം നിയമസഭാ സമ്മേളനത്തിന് ശേഷം ഔദ്യോഗിക ചിത്രീകരണവും നടന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ വലിയ തോതിലുള്ള പി ആർ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ അഭിമുഖം പുറത്തുവരുന്നത്. മുമ്പ് ഉമ്മൻചാണ്ടിയുമായും മോഹൻലാൽ സമാന രീതിയിൽ അഭിമുഖം നടത്തിയിട്ടുണ്ട്. മലയാളികളുടെ പ്രിയതാരമായ മോഹൻലാലിനെ മുൻനിർത്തിയുള്ള ഈ നീക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എത്രത്തോളം മൈലേജ് നൽകുമെന്നും ഇതിനെ പ്രതിപക്ഷം എങ്ങനെ പ്രതിരോധിക്കുമെന്നുമാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!