ഓട്ടവ : പുതുവർഷത്തിലെ രണ്ടാമത്തെ ഓൾഡ് ഏജ് സെക്യൂരിറ്റി – OAS പേയ്മെൻ്റുകൾ നാളെ (ഫെബ്രുവരി 25) മുതൽ വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ പെൻഷൻ തുകയിൽ 0.3% വർധന നിലവിൽ വന്നിരുന്നു. ജനുവരിയിൽ ലഭിച്ച അതേ തുക തന്നെയാകും ഫെബ്രുവരിയിലും ലഭിക്കുക. ഇതോടെ 65 മുതൽ 74 വയസ്സുവരെയുള്ളവർക്ക് പരമാവധി 742.31 ഡോളറും, 75 വയസ്സിന് മുകളിലുള്ളവർക്ക് 816.54 ഡോളറുമായിരിക്കും ലഭിക്കുക. ഏപ്രിലിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.

കാനഡ പെൻഷൻ പ്ലാൻ തുക വർഷത്തിലൊരിക്കൽ മാത്രം വർധിപ്പിക്കുമ്പോൾ OAS പേയ്മെൻ്റുകൾ ഓരോ മൂന്ന് മാസം കൂടുമ്പോഴുമാണ് വർധിപ്പിക്കുന്നത്. കുറഞ്ഞ വരുമാനമുള്ളവർക്ക് ഒ.എ.എസ്സിനൊപ്പം ജി.ഐ.എസ് (GIS) കൂടി ലഭിക്കുന്നതിനാൽ ആകെ ലഭിക്കുന്ന തുകയിൽ മാറ്റമുണ്ടാകാം. ഫെബ്രുവരി 25-ന് ശേഷവും തുക അക്കൗണ്ടിൽ ലഭിക്കാത്തവർ Service Canada-യുമായി ബന്ധപ്പെടണം.
