Tuesday, February 24, 2026

സാങ്കേതിക തകരാര്‍: സ്‌പൈസ് ജെറ്റ് ഡല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം (SG 121) സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പൈലറ്റ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു. കോക്ക്പിറ്റില്‍ തീപിടുത്ത മുന്നറിയിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ സാങ്കേതിക പിഴവ് കണ്ടെത്തിയതിനാല്‍ വിമാനം പരിശോധനയ്ക്കായി മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി.

യാത്രക്കാര്‍ക്കായി ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഉടന്‍ തന്നെ ഏര്‍പ്പെടുത്തിയതായി സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. 2025 നവംബറില്‍ മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയ സംഭവത്തിന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് സമാനമായ മറ്റൊരു സാങ്കേതിക തകരാര്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനങ്ങളുടെ തുടര്‍ച്ചയായ സാങ്കേതിക പ്രശ്‌നങ്ങളില്‍ യാത്രക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!