Wednesday, February 25, 2026

കേരളാ അസോസിയേഷൻ ഓഫ് ടെക്സസിന് നവനേതൃത്വം

ടെക്സസ് : ടെക്സസിലെ മലയാളികളുടെ കൂട്ടായ്മയായ കേരളാ അസോസിയേഷന്‍റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡൻ്റ് ജോസ് വടകരയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് ബോർഡിൽ, ലാലു (ഏബ്രഹാം മാത്യു, ജനറൽ സെക്രട്ടറി), അലക്സണ്ടർ തൈത്തറ (ട്രഷറർ), അബോ എം നൈനാൻ (ജോയിൻ്റ് സെക്രട്ടറി), ഗ്രേസി ജയിംസ് (വുമൺസ് ഫോറം ചെയർ), നിതിൻ തോമസ് കോശി (യൂത്ത് ഫോറം ചെയർ) എന്നിവർ അംഗങ്ങളാണ്.

ടെക്സസിലെ മലയാളികൾക്കായി മലയാണ്മയുടെ മണമറിയുന്ന പരിപാടികൾ ഒരുക്കുകയും കമ്മ്യൂണിറ്റി ഔട്ട് റീച്ച് കൂട്ടായ്മകൾ, സംവാദങ്ങൾ മുതലായവ ഈ വർഷം സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ജോസ് വടകര അസോസിയേഷൻ അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഭാവി പരിപാടികൾ അടുത്ത ബോർഡ് മീറ്റിങ്ങിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം പരിപാടികളുടെ തീയതികൾ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. നാഷണൽ ലെവലിലുള്ള മലയാളി അസോസിയേഷനുമായും, സംസ്ഥാനത്തുള്ള മറ്റ് കേരളാ/മലയാളി അസ്സോസിയേഷനുകളുമായും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ബോർഡ് മുൻകൈയ്യെടുക്കുമെന്നും അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും ജനറൽ സെക്രെട്ടറി ലാലു നന്ദി പ്രമേയത്തിൽ പ്രസ്താവിച്ചു.

അസോസിയേഷനിൽ അംഗങ്ങൾ ആകാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ജോസ് വടകര (623 271-5465), ലാലു (214 597-9040).

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!