Wednesday, February 25, 2026

പാർക്ക് ഭൂമി സ്വകാര്യ റിസോർട്ടുകൾക്ക്: ആൽബർട്ട സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

എഡ്മി​ന്റൻ : സ്കീ റിസോർട്ട് വികസനത്തിനായി ആയിരത്തിലധികം ഹെക്ടർ സംരക്ഷിത പാർക്ക് ഭൂമി വിട്ടുനൽകാനുള്ള ആൽബർട്ട സർക്കാരിന്റെ തീരുമാനം വിവാദമാകുന്നു. പുതിയ ‘ഓൾ-സീസൺ റിസോർട്ട്’ നിയമപ്രകാരം ഫോർട്രസ് മൗണ്ടൻ, നക്കിസ്ക, കാസിൽ മൗണ്ടൻ എന്നീ റിസോർട്ടുകൾക്കാണ് വർഷം മുഴുവൻ പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. ഇതിന്റെ ഭാഗമായി സ്പ്രേവാലി പ്രൊവിൻഷ്യൽ പാർക്ക്, ഇവാൻ തോമസ് പ്രൊവിൻഷ്യൽ റിക്രിയേഷൻ ഏരിയ എന്നിവിടങ്ങളിൽ നിന്നുള്ള വനഭൂമി റിസോർട്ട് പരിധിയിലേക്ക് മാറ്റി. സംരക്ഷിത മേഖലകളുടെ അതിരുകൾ ഇത്തരത്തിൽ മാറ്റുന്നത് വന്യജീവികളുടെ ആവാസവ്യവസ്ഥയെയും ജലസ്രോതസ്സുകളെയും ദോഷകരമായി ബാധിക്കുമെന്നും, പ്രകൃതി സംരക്ഷണത്തിനായി ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്നും പരിസ്ഥിതി സംഘടനകളും പ്രതിപക്ഷവും കുറ്റപ്പെടുത്തി.

എന്നാൽ, വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സർക്കാർ വിശദീകരണം. സംസ്ഥാനത്തെ ആകെ പാർക്ക് ഭൂമിയുടെ 0.03 ശതമാനത്തിൽ താഴെ മാത്രമാണ് ഇത്തരത്തിൽ വകമാറ്റിയിട്ടുള്ളതെന്നും, ഭൂപടത്തിലെ മുൻപത്തെ പിഴവുകൾ തിരുത്താനാണ് അതിരുകളിൽ മാറ്റം വരുത്തിയതെന്നും ടൂറിസം മന്ത്രാലയം അവകാശപ്പെടുന്നു. 2019-ന് ശേഷം ലക്ഷക്കണക്കിന് ഹെക്ടർ പുതിയ ഭൂമി പാർക്കുകളോട് കൂട്ടിച്ചേർത്തിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വേണ്ടത്ര പൊതുജന കൂടിയാലോചനകൾ നടത്താതെയും പരിസ്ഥിതി ആഘാത പഠനങ്ങൾ പൂർത്തിയാക്കാതെയും സ്വകാര്യ വികസനത്തിന് മുൻഗണന നൽകുന്നത് പ്രവിശ്യയുടെ പാർക്ക് സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുമെന്ന ആശങ്ക ശക്തമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!