Wednesday, February 25, 2026

എഞ്ചിൻ-സോഫ്റ്റ്‌വെയർ തകരാർ: കാനഡയിൽ നിസ്സാൻ വാഹനങ്ങൾ തിരിച്ചു വിളിച്ചു

ഓട്ടവ : എഞ്ചിൻ തകരാറും സോഫ്റ്റ്‌വെയർ പ്രശ്നവും കാരണം കാനഡയിൽ നിസ്സാൻ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ റിപ്പോർട്ട് ചെയ്തു. പതിനായിരക്കണക്കിന് വാഹനങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്.

എഞ്ചിനിൽ നിന്നും അസാധാരണമായ ശബ്ദങ്ങൾ കേൾക്കുകയും എമേർജൻസി ലൈറ്റ് ഓണാകുകയും ചെയ്യുന്നതായി കണ്ടെത്തിയ 2023, 2024, 2025 മോഡൽ നിസ്സാൻ റോഗ് ആണ് തിരിച്ചുവിളിച്ചു വാഹനങ്ങളിലൊന്ന്. എഞ്ചിൻ തകരാർ വാഹനത്തിന്റെ ടയറിലേക്കുള്ള നിയന്ത്രണം നഷ്ട്ടപ്പെടുന്നതിന് കാരണമാകുകയും അപകടസാധ്യത വര്ധിപ്പിക്കുന്നതായും ഫെഡറൽ ഏജൻസി അറിയിച്ചു. 1.5 ലിറ്റർ വേരിയബിൾ കംപ്രഷൻ എഞ്ചിൻ ഉള്ള ചില വാഹനങ്ങൾക്ക് മാത്രമേ ഈ പ്രശ്നം ബാധിക്കുകയുള്ളൂവെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. കാനഡയിൽ 42,722 വാഹനങ്ങളെ ഈ പ്രശ്നം ബാധിച്ചിട്ടുണ്ട്. തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ മെയിൽ വഴി വിവരം അറിയിക്കുകയും എഞ്ചിൻ കൺട്രോൾ മൊഡ്യൂൾ അപ്ഡേറ്റ് ചെയ്യുന്നതിനായി വാഹനം ഡീലർഷിപ്പിൽ എത്തിക്കാൻ നിർദ്ദേശിക്കുമെന്നും കമ്പനി അറിയിച്ചു.

രണ്ടാമത്തെ തിരിച്ചുവിളിക്കലിൽ ചില നിസ്സാൻ റോഗ് എസ്‌യുവികൾ ഉൾപ്പെടുന്നു. ചില വാഹനങ്ങളിലെ സോഫ്റ്റ്‌വെയർ പ്രശ്നം കാരണം ഇലക്ട്രോണിക് ത്രോട്ടിൽ ചേമ്പർ തകരാറിലാകും. ഇതോടെ ടയറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടത്തിന് കാരണമാവുകയും ചെയ്യുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. 2024, 2025 മോഡൽ നിസ്സാൻ റോഗ് എസ്‌യുവികളെയാണ് ഈ തകരാർ ബാധിച്ചിരിക്കുന്നത്. 1.5 ലിറ്റർ വേരിയബിൾ കംപ്രഷൻ എഞ്ചിൻ ഉള്ള ചില വാഹനങ്ങൾക്ക് മാത്രമേ ഇത് ബാധകമാകൂ. കാനഡയിൽ 47,559 വാഹനങ്ങളെ രണ്ടാമത്തെ തിരിച്ചുവിളി ബാധിച്ചതായി ഏജൻസി അറിയിച്ചു.

നിസ്സാൻ ഈ പ്രശ്നത്തെക്കുറിച്ച് വാഹന ഉടമകളെ മെയിൽ വഴി അറിയിക്കും. തുടർന്ന് എഞ്ചിൻ കൺട്രോൾ മൊഡ്യൂൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി വാഹനം ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കും. ആവശ്യമെങ്കിൽ ഇലക്ട്രോണിക് ത്രോട്ടിൽ ചേമ്പറും പരിശോധിച്ച് മാറ്റിസ്ഥാപിക്കുമെന്നും കമ്പനി പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!