ഓട്ടവ : രാജ്യതലസ്ഥാനത്തുടനീളം ഇന്ന് യാത്രക്കൊരുങ്ങുന്നവർ കനത്ത ഗതാഗത തടസ്സം പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്. കാരണം തലസ്ഥാന മേഖലയിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ പ്രാദേശികമായി കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാം. കുന്നുകൂടുന്ന മഞ്ഞ് കാരണം റോഡുകളിലും നടപ്പാതകളിലും സഞ്ചരിക്കാൻ പ്രയാസമായിരിക്കും, എൻവയൺമെൻ്റ് കാനഡ പറയുന്നു. റോഡുകളിലെയും നടപ്പാതകളിലെയും മഞ്ഞ് നീക്കം ചെയ്യുന്നതിനായി സ്നോപ്ളൗകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഓട്ടവ സിറ്റി അറിയിച്ചു. രാവിലെ മുതൽ സ്നോപ്ളൗകൾ മഞ്ഞു നീക്കം ചെയ്യൽ ആരംഭിച്ചിട്ടുണ്ടെന്ന് ഓട്ടവ റോഡ്സ് ഏരിയ മാനേജർ ബ്രൈഡൻ ഡെനിയസ് പറഞ്ഞു.

ഇന്ന് രാത്രി രണ്ട് മുതൽ നാല് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഉയർന്ന താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസ്. രാത്രിയിൽ മഴ പെയ്യാൻ 40 ശതമാനം സാധ്യതയുണ്ട്. കൂടാതെ രാത്രിയിൽ താപനില മൈനസ് 9 ഡിഗ്രി സെൽഷ്യസിലേക്ക് താഴും.
