ഡാലസ് : ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മുതിര്‍ന്നവര്‍ക്കായുള്ള സീനിയര്‍ ‘ജോയ് ‘മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ‘മുറ്റത്തെ മുല്ല’ സംഗമം മാർച്ച് ഒന്ന് ഞായറാഴ്ച നടക്കും. സീനിയര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുകയും തുടര്‍ന്ന് എല്ലാം അംഗങ്ങളുടെയും ഒത്ത് ചേരല്‍ പയസ് ടെൻ്റ് ഹാളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

‘മുറ്റത്തെ മുല്ല ‘ സംഗമം വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് തിയോഫില്‍ ചാമക്കാല കര്‍മ്മ പരുപാടികള്‍ അവതരിപ്പിക്കും. കമ്മിറ്റി അംഗങ്ങളായ തോമസ് ചാമക്കാല, ജോയി വരകാലായില്‍, അലക്സ് മാക്കില്‍ കല്ലിടുക്കില്‍, മാത്യു കട്ടപ്പുറം, തോമസ്സ് മുകളേല്‍, ഗ്രേസി ഊരാളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കും സംഗമത്തിനും നേതൃത്വം നല്‍കും. ഈ വര്‍ഷം പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതോടൊപ്പം കൂടുതല്‍ കര്‍മ്മ പരുപാടികളും സീനിയര്‍ മിനിസ്ട്രി അംഗങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്നതാണ്. ചടങ്ങിൽ കഴിഞ്ഞ വര്‍ഷം സീനിയര്‍ മിനിസ്ട്രി അംഗങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കിയ പഴയ എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രത്യേകം ആദരിക്കും.
