Thursday, February 26, 2026

കെബെക്കിൽ തിരഞ്ഞെടുപ്പ് നേരത്തെയില്ല; ഇടക്കാല പ്രീമിയർ നിർണയം ഏപ്രിൽ 12-ന്

മൺട്രിയോൾ : കെബെക്കിൽ ഈ വർഷം നിശ്ചയിച്ചിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്ന് വ്യക്തമാക്കി പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ടി​ന്റെ പിൻഗാമിയാകാൻ മത്സരിക്കുന്ന സ്ഥാനാർത്ഥികളായ ക്രിസ്റ്റീൻ ഫ്രെഷെറ്റും ബെർണാഡ് ഡ്രെയ്ൻവില്ലും. നിലവിലെ സർക്കാരിന്റെ ജനപ്രീതിയിൽ ഇടിവ് രേഖപ്പെടുത്തിയ സർവേ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും തങ്ങളുടെ നിലപാട് അറിയിച്ചത്. ഒക്ടോബർ 5-ന് നിശ്ചയിച്ചിട്ടുള്ള തീയതിയിൽ തന്നെ വോട്ടെടുപ്പ് നടക്കുമെന്നും, പുതിയ നേതൃത്വം വരുന്നതോടെ രാഷ്ട്രീയ സാഹചര്യം മാറുമെന്നും ക്രിസ്റ്റീൻ ഫ്രെഷെറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഏപ്രിൽ 12-ന് പ്രഖ്യാപിക്കുന്ന പുതിയ സിഎക്യു നേതാവായിരിക്കും അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ പ്രവിശ്യയുടെ പ്രീമിയറായി തുടരുക.

അതേസമയം, കെബെക്കിന്റെ വിഘടനവാദവുമായി ബന്ധപ്പെട്ട ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വീണ്ടും സജീവമായിട്ടുണ്ട്. പുതിയ സർവേ പ്രകാരം 60% ആളുകളും കാനഡയിൽ നിന്ന് വേർപിരിയുന്നതിനെ എതിർക്കുന്നു എന്നാണ് റിപ്പോർട്ട്. വിഘടനവാദത്തെക്കുറിച്ചുള്ള ചർച്ചകൾ തന്നെ പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും, ഇത് കടമെടുപ്പ് ചെലവിൽ പ്രതിവർഷം 2 കോടി ഡോളറിന്റെ അധികബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും ധനമന്ത്രി എറിക് ഗിറാർഡ് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇത്തരം വാദങ്ങൾ ജനങ്ങളിൽ ഭീതി പടർത്താനാണെന്ന് പാർട്ടി കെബെക്ക്വ (പിക്യു) നേതാവ് പോൾ സെന്റ് പിയറി പ്ലാമണ്ടൻ ആരോപിച്ചു. പ്രവിശ്യാ ബജറ്റ് ഏപ്രിൽ 12-ന് മുൻപാണോ ശേഷമാണോ അവതരിപ്പിക്കുക എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!