Thursday, February 26, 2026

പ്രമുഖ വ്യവസായി തോട്ടക്കര ടി എൽ ഫ്രാൻസിസ് നിര്യാതനായി

പാലാ : അൽഫോൻസാ ഗ്രൂപ്പ് സ്ഥാപകനും കേരള കോൺഗ്രസിന്റെ ആദ്യകാല മണ്ഡലം പ്രസിഡന്റുമായിരുന്ന തോട്ടക്കര ടി എൽ ഫ്രാൻസിസ് (അപ്പച്ചൻ, 84) നിര്യാതനായി. ദീർഘകാലം പാലായിലെ വ്യാപാരി-വ്യവസായ മേഖലയിൽ സജീവമായിരുന്ന അദ്ദേഹം സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മുത്തോലിയിലുള്ള ഭവനത്തിൽ എത്തിക്കും. അരുവിത്തുറ ത്രട്ടയിൽ കുടുംബാംഗമായ ഏലിക്കുട്ടിയാണ് ഭാര്യ.

സംസ്കാരം മാർച്ച് ഒന്ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പാലാ കിഴതടിയൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ നടക്കും. നോബി ടി ഫ്രാൻസിസ് (അൽഫോൻസാ ലേഡീസ് ആൻഡ് കിഡ്സ്, കോട്ടയം), നൈസി സുനിൽ (കാനഡ), സോബി ടി ഫ്രാൻസിസ് (അൽഫോൻസാ ലേഡീസ് ആൻഡ് കിഡ്സ്, പാലാ), അമ്പിളി ഡേവിസ് (കാനഡ), മഞ്ജു സതീഷ് (പോപ്പുലർ ഹ്യൂണ്ടായ്, പാലാ) എന്നിവരാണ് മക്കൾ. ജീമോൾ നോബി, സുനിൽ വർഗീസ്, മഞ്ജു സോബി, ഡേവിസ് പറമ്പി, സതീഷ് ജോൺ എന്നിവർ മരുമക്കളാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!