Friday, February 27, 2026

ഇന്ത്യൻ ആക്ട് ഭേദഗതി: കാനഡയിൽ സെനറ്റ് നിർദ്ദേശങ്ങളെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടികൾ

ഓട്ടവ: ഇന്ത്യൻ ആക്ടിലെ പദവി നിയമങ്ങളിൽ ഭേദഗതി വരുത്തി second-generation cutoff അവസാനിപ്പിക്കാനുള്ള നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് കാനഡയിലെ നാല് പ്രതിപക്ഷ പാർട്ടികൾ. രജിസ്ട്രേഷൻ യോഗ്യതകളിൽ മാറ്റം വരുത്തുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, നിയമഭേദഗതിക്ക് മുൻപായി ഫസ്റ്റ് നേഷൻസുമായി കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്ന് ലിബറൽ പാർട്ടി വ്യക്തമാക്കി.

പതിറ്റാണ്ടുകളായി ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഭേദഗതികൾ വൈകിപ്പിക്കാനുള്ള തന്ത്രമായാണ് സർക്കാർ കൂടിയാലോചനകളെ ഉപയോഗിക്കുന്നതെന്നും യൂണിയൻ ഓഫ് ബിസി ഇന്ത്യൻ ചീഫ്‌സ് കുറ്റപ്പെടുത്തി. ലിബറലുകളുടെ പിന്തുണയോടെ സെനറ്റിൽ അവതരിപ്പിച്ച ‘ബിൽ എസ്-2’ തുടക്കത്തിൽ 3,500 വ്യക്തികൾക്ക് പദവി തിരികെ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഫസ്റ്റ് നേഷൻസ് നേതാക്കളുടെ തെളിവുകൾ പരിഗണിച്ച്, മാതാപിതാക്കളിൽ ഒരാൾ രജിസ്റ്റർ ചെയ്തവരാണെങ്കിൽ കുട്ടികൾക്കും പദവി കൈമാറാൻ അനുവദിക്കുന്ന തരത്തിൽ സെനറ്റ് ബില്ലിന്റെ വ്യാപ്തി വർധിപ്പിച്ചു.

ഫസ്റ്റ് നേഷൻ വിഭാഗങ്ങൾക്ക് കോടതിയെ സമീപിക്കാതെ തന്നെ നിയമപരമായ അർഹത നേടിയെടുക്കാൻ പാർലമെന്റിന് മുന്നിലുള്ള സുവർണ്ണാവസരമാണിതെന്ന് കൺസർവേറ്റീവ് എംപി ബില്ലി മോറിൻ പറഞ്ഞു. സെനറ്റ് നിർദ്ദേശിച്ച മാറ്റങ്ങൾ ലിബറലുകൾ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കി അർഹരായവർക്ക് പദവി ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പൊതുവായ ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!