Friday, February 27, 2026

സൈബർ ലോകത്ത് 50,000 ഒഴിവുകൾ; സൈബർ-AI പരിശീലനത്തിന് കാനഡയിൽ പുതിയ തുടക്കം

ഫ്രെഡറിക്ടൺ: സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ വിദഗ്ധരുടെ കുറവ് പരിഹരിക്കാൻ കൈകോർത്ത് യൂണിവേഴ്സിറ്റി ഓഫ് ന്യൂബ്രൺസ്വിക്കും (UNB) ബെൽ കാനഡയും. പദ്ധതിക്കായി ബെൽ കാനഡ 10 ലക്ഷം ഡോളറിന്റെ വൻ നിക്ഷേപമാണ് നടത്തുന്നത്. പ്രതിവർഷം 150 വിദ്യാർത്ഥികളെ തീവ്രപരിശീലനത്തിലൂടെ തൊഴിൽസജ്ജരാക്കുകയാണ് ലക്ഷ്യം. 12 മുതൽ 16 ആഴ്ച വരെ നീളുന്ന ‘മക്കെന്ന ഇൻസ്റ്റിറ്റ്യൂട്ട് സൈബർ ടാലന്റ് പ്രോഗ്രാം’ ഈ വർഷം ആരംഭിക്കും.

കാനഡയിൽ സൈബർ സുരക്ഷാ രംഗത്ത് മാത്രം 50,000-ത്തിലധികം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നുണ്ടെന്ന് ബെൽ സൈബർ പ്രസിഡന്റ് ജോൺ മെനെസെസ് പറഞ്ഞു. AI എല്ലാ ബിസിനസ് മേഖലകളിലും വ്യാപിച്ചതോടെ വിദഗ്ധരെ കണ്ടെത്തുന്നത് അസാധ്യമായിരിക്കുകയാണ്. സാങ്കേതികവിദ്യയ്ക്കായി യുഎസിനെ ആശ്രയിക്കുന്നത് കുറച്ച് കാനഡയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്.


സൈബർ ആക്രമണങ്ങൾ ആഗോളതലത്തിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ വൈദഗ്ധ്യം അത്യന്താപേക്ഷിതമാണെന്ന് മുൻ പ്രീമിയർ ഫ്രാങ്ക് മക്കെന്ന പറഞ്ഞു. ന്യൂബ്രൺസ്വിക്കിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ സഹകരണം കരുത്താകും. ഡിജിറ്റലൈസേഷൻ, AI, സൈബർ സെക്യൂരിറ്റി എന്നിവയിൽ ഊന്നിയുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് വൻ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്ന് യുഎൻബി പ്രസിഡന്റ് പോൾ മസെറോളെയും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!