Saturday, February 28, 2026

ഡബ്ലിനിൽ മലയാളി യുവതിയെ കാണാതായി; തിരച്ചിൽ ഊർജ്ജിതം

ഡബ്ലിൻ : ഡബ്ലിനിൽ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാക്കി ഗാർഡയും സിവിൽ ഡിഫൻസും. ഡബ്ലിനിലെ ചെറിവുഡ് ഏരിയയിൽ താമസിക്കുന്ന അശ്വതിയെ ഇന്നലെ മുതലാണ് കാണാതായത്. ബാംഗ്ലൂർ സ്വദേശിനിയായ അശ്വതി ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് കൺസൾട്ടൻസിയിൽ ഐടി ഉദ്യോഗസ്ഥയാണ്. ജോലി സംബന്ധമായി ലെറ്റർകെന്നിയിലേക്ക് മാറാനിരിക്കെയാണ് യുവതിയെ കാണാതാകുന്നത്.

ഡാൽക്കി, കില്ലെനി തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്. ഡാൽക്കി ബീച്ചിന് സമീപത്തുനിന്നും അശ്വതിയുടേതെന്ന് കരുതുന്ന ലാപ്ടോപ്പ് അടങ്ങിയ ബാഗ് കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തുന്നതിനൊപ്പം നൂറോളം പേടങ്ങുന്ന സംഘം കടൽതീരങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കൗൺസിലർ തോമസ് ജോസഫ്, ഗാർഡ സർജന്റ് കെവിൻ റൂണി എന്നിവരുടെ നേതൃത്വത്തിൽ സഹപ്രവർത്തകരും മലയാളികളും തിരച്ചിൽ സംഘത്തോടൊപ്പമുണ്ട്. വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ ഗാർഡയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!