Saturday, February 28, 2026

മലിനീകരണസാധ്യത: കോസ്റ്റ്‌കോയിൽ വിറ്റ 2 ഭക്ഷ്യ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : കാനഡയിലെ കോസ്റ്റ്‌കോയിൽ വിറ്റ രണ്ട് ഭക്ഷ്യ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. യാകിറ്റോറി ചിക്കൻ ഫ്രൈഡ് റൈസ്, ഡിസ്കവറി കിച്ചൺസ് ബീഫ് കാബേജ് റോൾ എന്നിവയാണ് തിരിച്ചുവിളിച്ചവ.

ഗ്ലാസ് കഷണങ്ങൾ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അജിനോമോട്ടോ ഫുഡ്‌സ് നോർത്ത് അമേരിക്ക ബ്രാൻഡ് യാകിറ്റോറി ചിക്കൻ ഫ്രൈഡ് റൈസ് തിരിച്ചുവിളിച്ചതെന്ന് ഫെഡറൽ ഏജൻസി പറയുന്നു. യാകിറ്റോറി ചിക്കൻ ഫ്രൈഡ് റൈസ് കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് CFIA നിർദ്ദേശിച്ചു. ചിക്കൻ ഫ്രൈഡ് റൈസ് കോസ്റ്റ്‌കോയിൽ തിരികെ നൽകിയാൽ റീഫണ്ട് ലഭിക്കും.

നേർത്ത റബ്ബർ വസ്തുക്കളുടെ കഷണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കോസ്റ്റ്‌കോ വഴി വിറ്റ ഇനോവാറ്റ ഫുഡ്‌സ് ബ്രാൻഡ് ഡിസ്കവറി കിച്ചൺസ് ബീഫ് കാബേജ് റോൾസ് തിരിച്ചുവിളിച്ചതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഡിസ്കവറി കിച്ചൺസ് ബീഫ് കാബേജ് റോളുകൾ ദയവായി കഴിക്കുകയോ വിളമ്പുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്, CFIA അഭ്യർത്ഥിച്ചു. തിരിച്ചു വിളിച്ച ഉൽപ്പന്നം കോസ്റ്റ്‌കോയിൽ തിരികെ നൽകിയാൽ റീഫണ്ട് ലഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!