Saturday, February 28, 2026

ഇറാന്റെ തിരിച്ചടി; നിരീക്ഷണവുമായി യുഎസ് നേവി, MQ4 C ട്രൈറ്റണുള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കില്‍

ടെഹ്‌റാന്‍: ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്റെ ആകാശത്തും ഗള്‍ഫ് ഓഫ് ഒമാന്‍ മേഖലയിലും നിരീക്ഷണം ശക്തമാക്കി അമേരിക്കന്‍ നാവികസേനയുടെ MQ-4C ട്രൈറ്റണ്‍ ഡ്രോണുകള്‍ വട്ടമിട്ടു പറക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ തത്സമയം നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനുമാണ് അത്യാധുനിക സെന്‍സറുകളുള്ള ഈ ഡ്രോണുകളെ വിന്യസിച്ചിരിക്കുന്നത്.

ഇറാനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ആക്രമണം അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ ‘ചാനല്‍ 12’ ആണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഇറാന്റെ ആകാശത്ത് നിരീക്ഷണം ശക്തമാക്കി അമേരിക്കന്‍ നാവികസേനയുടെ (US Navy) ഡ്രോണുകളും രംഗത്തുണ്ട്.

അമേരിക്കന്‍ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇറാനിയന്‍ അതിര്‍ത്തികളിലും തന്ത്രപ്രധാന മേഖലകളിലും വട്ടമിട്ടു പറക്കുന്നതായാണ് വിവരം. യുഎസ് നേവിയുടെ MQ-4C Triton തുടങ്ങിയ ഡ്രോണുകള്‍ മേഖലയില്‍ സജീവമാണെന്ന് പ്രതിരോധ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിന് ശേഷം ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനുമാണ് ഈ ഡ്രോണ്‍ നിരീക്ഷണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!