Saturday, February 28, 2026

”നമുക്ക് അത് ആവശ്യമില്ല”: ആന്ത്രോപിക് എഐ നിര്‍ത്താന്‍ ഉത്തരവിട്ട് ട്രംപ്

വാഷിങ്ടണ്‍: പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക്കിന്റെ (Anthropic) സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്താന്‍ എല്ലാ ഫെഡറല്‍ ഏജന്‍സികളോടും ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധമുഖത്ത് എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പെന്റഗണും ആന്ത്രോപിക് കമ്പനിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.

‘ആന്ത്രോപിക് സാങ്കേതികവിദ്യയുടെ എല്ലാ ഉപയോഗവും ഉടനടി നിര്‍ത്താന്‍ ഞാന്‍ എല്ലാ ഫെഡറല്‍ ഏജന്‍സികളോടും നിര്‍ദ്ദേശിക്കുന്നു. ഇനി അവരുമായി ബിസിനസ്സ് നടത്തേണ്ടതില്ല,’ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചു. പ്രതിരോധ വകുപ്പ് ഉള്‍പ്പെടെ നിലവില്‍ ആന്ത്രോപിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഏജന്‍സികള്‍ക്ക് ആറുമാസത്തിനുള്ളില്‍ ഇവ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള സമയപരിധി അനുവദിച്ചിട്ടുണ്ട്.

സൈനിക ആവശ്യങ്ങള്‍ക്കായി തങ്ങളുടെ ക്ലോഡ് (Claude) എഐ സിസ്റ്റത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ നീക്കം ചെയ്യാന്‍ കമ്പനി വിസമ്മതിച്ചതാണ് തര്‍ക്കത്തിന് ആധാരം. പൂര്‍ണ്ണമായും സ്വയംഭരണാധികാരമുള്ള ആയുധങ്ങള്‍ക്കും ആഭ്യന്തര നിരീക്ഷണങ്ങള്‍ക്കും എഐ ഉപയോഗിക്കുന്നത് ധാര്‍മ്മികമായ അതിരുകള്‍ ലംഘിക്കുമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി വ്യക്തമാക്കിയിരുന്നു. മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ ലക്ഷ്യങ്ങള്‍ തീരുമാനിക്കാന്‍ എഐ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നാണ് കമ്പനിയുടെ വാദം.

എന്നാല്‍, ആന്ത്രോപിക് ഒരു ‘തീവ്ര ഇടതുപക്ഷ’ കമ്പനിയാണെന്നും സൈനിക തീരുമാനങ്ങളില്‍ ഇടപെടാന്‍ അവരെ അനുവദിക്കില്ലെന്നും ട്രംപ് തിരിച്ചടിച്ചു. കമ്പനിയുടെ നിലപാടുകള്‍ അമേരിക്കന്‍ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുന്നതായും ദേശീയ സുരക്ഷയെ ബാധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കമ്പനി കടുത്ത സിവില്‍, ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!