ഹാലിഫാക്സ്: കാനഡയിലെ ആരോഗ്യരംഗത്ത് രോഗികൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നീണ്ട കാത്തിരിപ്പിന് പരിഹാരവുമായി ‘വെർച്വൽ ഹാൾവേ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം. ഹാലിഫാക്സ് ആസ്ഥാനമായുള്ള സൈക്യാട്രിസ്റ്റ് ഡോ. ലൂക്ക് നേപ്പിയറും സഹപ്രവർത്തകരും ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. കുടുംബ ഡോക്ടർമാർക്കും നേഴ്സ് പ്രാക്ടീഷണർമാർക്കും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായി നേരിട്ട് ആശയവിനിമയം നടത്താൻ അവസരമൊരുക്കുന്നതിലൂടെ മാസങ്ങൾ നീളുന്ന റെഫറൽ നടപടികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുന്നു.
മാസങ്ങൾ നീളുന്ന റെഫറൽ നടപടികൾ ഇതോടെ ദിവസങ്ങൾക്കുള്ളിലോ മണിക്കൂറുകൾക്കുള്ളിലോ പൂർത്തിയാക്കാൻ സാധിക്കുന്നു. രോഗികൾക്ക് വേഗത്തിൽ രോഗനിർണ്ണയവും ചികിത്സയും ഉറപ്പാക്കാൻ സാധിക്കുന്നത് വലിയ ആശ്വാസമാണെന്ന് ഹാലിഫാക്സ് സ്വദേശിനി ലെസ്ലി ഫ്ലെമിങ് വ്യക്തമാക്കി. തന്റെ മകളുടെ ചികിത്സാ നിർദ്ദേശങ്ങൾ വെറും 48 മണിക്കൂറിനുള്ളിൽ ലഭ്യമായത് ഈ സംവിധാനത്തിന്റെ വിജയത്തിന് ഉദാഹരണമാണെന്ന് അവർ പറഞ്ഞു.

പ്രൈമറി കെയർ ഡോക്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നതായി ഡോ. ലൂക്ക് നേപ്പിയർ പറഞ്ഞു. വരും വർഷങ്ങളിൽ കാനഡയിലെ എല്ലാ പ്രവിശ്യകളിലും ഈ സേവനം ലഭ്യമാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്
