Sunday, March 1, 2026

ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരുക്ക്

ദോഹ: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മലയാളിക്ക് പരുക്ക്. തൃശൂർ വെങ്കിടങ് പണിക്കവീട്ടിൽ അബൂബക്കറിന്റെ മകൻ ഹിഷാമിനാണ് (48) പരുക്കേറ്റത്. തൃശൂർ ശ്രീ കേരളവർമ കോളജിലെ പൂർവവിദ്യാർഥിയും യൂണിവേഴ്സിറ്റി ക്രിക്കറ്റ് താരവുമായിരുന്നു ഹിഷാം.

ഖത്തറിലെ കമ്പനിയിൽ ജീവനക്കാരനായ ഹിഷാം സഹപ്രവർത്തകർക്കൊപ്പം പുറത്തിറങ്ങിയപ്പോൾ ഇറാനിൽനിന്ന് ഡ്രോൺ ആക്രമണമുണ്ടാകുകയും ഖത്തറിന്റെ പ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെ ഭാഗങ്ങൾ വീണ് ഹിഷാമിന് പരുക്കേൽക്കുകയുമായിരുന്നു. കൈക്കും കാലിനുമാണ് പരുക്കേറ്റത്. ഹിഷാമിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!