കാൽഗറി : ഹൈവേ 1-ൽ ബുധനാഴ്ചയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു, മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ 1-ലെ റേഞ്ച് റോഡ് 284 ൽ രാവിലെ 6:15 ഓടെ രണ്ടു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങള്‍ എതിര്‍ ദിശകളിലേക്ക് പോകുന്നതിനിടെ ഒരു വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ പാതയിലേക്ക് ഇടിച്ചുകയറി നേര്‍ക്കുനേര്‍ കൂട്ടിയിടിയിടിക്കുകയായിരുന്നു. തുടർന്ന് അല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന്‍റെ പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍, ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റതായും പാരാമെഡിക്കുകള്‍ അറിയിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ഹൈവേ 1 ലെ വെസ്റ്റ് ബൗണ്ട് ലൈൻ പൂർണ്ണമായും അടച്ചിരുന്നെങ്കിലും രാവിലെ 10:30 ഓടെ വീണ്ടും തുറന്നു. അതേസമയം കാൽഗറി മേഖലയിൽ രാവിലെ കനത്ത മൂടൽമഞ്ഞ് നിറഞ്ഞിരുന്നു. ഇത് പല പ്രദേശങ്ങളിലും വിസിബിലിറ്റി കുറയുന്നതിനും കാരണമായിരുന്നു. എന്നാൽ മൂടൽമഞ്ഞാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
