Wednesday, March 4, 2026

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ ചീട്ടുകളി മത്സരം മാർച്ച് 7 ശനിയാഴ്ച്ച

ഷിക്കാഗോ : ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നു. ക്ലബ്ബിന്‍റെ തുടർച്ചയായ പതിമൂന്നാമത് നാഷണൽ ചീട്ടുകളി മത്സരം മാർച്ച് 7 ശനിയാഴ്ച രാവിലെ എട്ടര മുതൽ ഡെസ്‌പ്ലെയിൻസിലുള്ള ക്നാനായ സെന്‍ററിലാണ് നടക്കുക. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് പത്തരയ്ക്ക് ആദ്യ ഗെയിമുകൾക്ക് തുടക്കമാകും.

28-ന് (ലേലം) സിറിയക്ക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്യുന്ന 1501 ഡോളറും കെ കെ ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവറോളിങ് ട്രോഫിയുമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. കൈരളി ഫുഡ് സ്പോൺസർ ചെയ്യുന്ന 751 ഡോളറും എവറോളിങ് ട്രോഫിയും രണ്ടാം സമ്മാനമായും, സജി മുല്ലപ്പള്ളി സ്പോൺസർ ചെയ്യുന്ന 501 ഡോളറും എവറോളിങ് ട്രോഫിയും മൂന്നാം സമ്മാനമായും, ജോയി നെല്ലാമറ്റം സ്പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും നാലാം സമ്മാനമായും വിജയികൾക്ക് സമ്മാനിക്കും. റമ്മി വിഭാഗത്തിൽ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക ബിജു പൂത്തുറയിൽ സ്പോൺസർ ചെയ്യുന്ന 1501 ഡോളറും മാത്യു പൂത്തുറയിൽ മെമ്മോറിയൽ എവറോളിങ് ട്രോഫിയുമായിരിക്കും. സിറിൽ പെരിങ്ങേലിൽ സ്പോൺസർ ചെയ്യുന്ന 751 ഡോളറും എവറോളിങ് ട്രോഫിയും രണ്ടാം സമ്മാനമായി നൽകും. ക്ലിയർ ടാക്സ് കൺസൾട്ടിങ് സ്പോസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്കും സൈമൺ ചക്കാലപ്പടവിൽ സ്പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും നാലാം സ്ഥാനക്കാർക്കും ലഭിക്കും.

ക്ലബ്ബ് പ്രസിഡൻ്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡൻ്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിൻ്റ് സെക്രട്ടറി തോമസ് പൂത്തേട്ട് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും മനോജ് അമ്മായിക്കുന്നേൽ (ലേലം കോർഡിനേറ്റർ ), പ്രസാദ് വെള്ളിയാൻ (റമ്മി കോർഡിനേറ്റർ ), ടെക്ക്നിക്കൽ കോർഡിനേറ്റർമാരായ മനോജ് വഞ്ചിയിൽ, അഭിലാഷ് നെല്ലാമറ്റം എന്നിവരടങ്ങിയ ടൂർണമെൻ്റ് കമ്മറ്റിയുമാണ് ഇത്തവണത്തെ ചീട്ടുകളി മത്സരത്തിന് ചുക്കാൻ പിടിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!