Wednesday, March 4, 2026

ടൊറന്റോയിൽ കനത്ത മഴയ്ക്ക് സാധ്യത ; എൻവയൺമെൻ്റ് കാനഡ

ടൊറന്റോ: ടൊറന്റോയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ്. ബുധനാഴ്ച തെളിഞ്ഞ കാലാവസ്ഥയും നേരിയ ചൂടും അനുഭവപ്പെടുമെങ്കിലും രാത്രിയോടെ അന്തരീക്ഷം മാറിമറിയും. വ്യാഴാഴ്ച മുതൽ വാരാന്ത്യം വരെ നീണ്ടുനിൽക്കുന്ന ശക്തമായ മഴയ്ക്കാണ് നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നത്. തെക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള ന്യൂനമർദ്ദത്തിന്റെ ഫലമായി വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുന്ന മഴ രാത്രിയോടെ ശക്തി പ്രാപിക്കും. ഏകദേശം 10 മുതൽ 15 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.മണിക്കൂറിൽ 20–40 കിലോമീറ്റർ വേഗതയിൽ കാറ്റും പ്രതീക്ഷിക്കാം.

വെള്ളിയാഴ്ച ആകാശം മേഘാവൃതമായിരിക്കുമെങ്കിലും ഇടയ്ക്കിടെ വെയിൽ തെളിയാൻ സാധ്യതയുണ്ട്. എന്നാൽ വൈകുന്നേരത്തോടെ വീണ്ടും മഴയെത്തുമെന്നും താപനില 5 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധയായ ഡെനിസ് ആൻഡ്രിയാച്ചി വ്യക്തമാക്കി. ശനിയാഴ്ചയാകട്ടെ ടൊറന്റോയിൽ അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത വിധം ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. 14 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെങ്കിലും ശക്തമായ കാറ്റും ഇടവിട്ടുള്ള മഴയും ജനജീവിതത്തെ ബാധിച്ചേക്കാം. അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്ന ഈ ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ വളരെ കൂടുതലായിരിക്കും. ഞായറാഴ്ച വെയിലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. താപനില 10 ഡിഗ്രി സെൽഷ്യസിന് അടുത്തായിരിക്കുമെങ്കിലും വരും ആഴ്ചയിലും വസന്തകാലത്തിന് സമാനമായ മഴയും കാറ്റും തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!