Wednesday, March 4, 2026

അതിവേ​ഗ റെയിലിന് ‘റെഡ് സി​ഗ്നലിട്ട്’ നിവാസികൾ; കാനഡയിൽ പ്രതിഷേധം ശക്തം

മൺട്രിയോൾ: ടൊറന്റോയ്ക്കും കെബെക് സിറ്റിക്കുമിടയിൽ നിർദ്ദേശിക്കപ്പെട്ട അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഒന്റാരിയോയിലെയും കെബെക്കിലെയും നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. കർഷകരും പ്രദേശവാസികളും ചേർന്നാണ് പദ്ധതിയെ എതിർക്കുന്നത്. റെയിൽ പാത വരുന്നതോടെ തങ്ങളുടെ ഗ്രാമങ്ങൾ രണ്ടായി വിഭജിക്കപ്പെടുമെന്നും നൂറുകണക്കിന് ആളുകളുടെ കൃഷിഭൂമി നഷ്ടപ്പെടുമെന്നും ഇവർ ആശങ്കപ്പെടുന്നു. കോടിക്കണക്കിന് രൂപ ചിലവാക്കുന്ന ഈ പദ്ധതി സാധാരണക്കാർക്ക് വലിയ ഗുണമൊന്നും ചെയ്യില്ലെന്നാണ് ഇവരുടെ വാദം.

1,000 കിലോമീറ്റർ നീളമുള്ള ഈ പാതയ്ക്ക് ചുറ്റും മതിൽ കെട്ടുന്നത് ഗ്രാമീണ റോഡുകളിലെ യാത്ര തടസ്സപ്പെടുത്തുമെന്ന് നാട്ടുകാർ പറയുന്നു. ഇത് ആംബുലൻസ് പോലുള്ള അടിയന്തര സേവനങ്ങൾ വൈകാൻ കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഴ്ച കെബെക്കിൽ കർഷകർ ട്രാക്ടറുകൾ നിരത്തി വലിയ പ്രതിഷേധം നടത്തിയിരുന്നു. കൃഷി നശിപ്പിച്ചുകൊണ്ടുള്ള വികസനം തങ്ങൾക്ക് വേണ്ടെന്നാണ് ഇവരുടെ നിലപാട്.

2029-ഓടെ നിർമ്മാണം തുടങ്ങാൻ ലക്ഷ്യമിടുന്ന ഈ വമ്പൻ പദ്ധതിയിലൂടെ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൺട്രിയോളിനെയും ഓട്ടവയെയും ബന്ധിപ്പിക്കാനാണ് തീരുമാനം. എന്നാൽ ഗ്രാമീണ മേഖലകളിൽ നിന്നുള്ള കടുത്ത എതിർപ്പ് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!