Wednesday, March 4, 2026

പുതിയ എക്സ്പ്രസ് എൻട്രി ഡ്രോ: 5,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 397

ഓട്ടവ : എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) കൂടുതൽ അപേക്ഷകർക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഇമിഗ്രേഷൻ വകുപ്പ് നടത്തിയ നറുക്കെടുപ്പിൽ 5,500 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് 397 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ആവശ്യമായിരുന്നു.

ഇന്ന് നടന്നത് ഈ വർഷത്തെ പതിമൂന്നാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ്. 2026 ലെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് പ്രധാനമായും രാജ്യത്തിനുള്ളിലെ ഇമിഗ്രേഷൻ അപേക്ഷകരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രത്യേകിച്ച് പ്രവിശ്യാ നോമിനേഷനുകളും കനേഡിയൻ പ്രവൃത്തി പരിചയവുമുള്ളവരെയുമാണ് ഐആർസിസി പരിഗണിക്കുന്നത്. ഈ വർഷം സിഇസി പ്രോഗ്രാമിലൂടെ നാല് നറുക്കെടുപ്പുകൾ മാത്രമേ നടത്തിയിട്ടുള്ളൂവെങ്കിലും, മറ്റേതൊരു കാറ്റഗറിയേക്കാളും കൂടുതൽ ഐടിഎകൾ സിഇസി ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചു. 2026 ൽ ഇതുവരെ, IRCC 39,112 ഐടിഎകൾ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!