Wednesday, March 4, 2026

ഇന്ധന ചോർച്ച: കാനഡയിൽ സുബാരു വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : ഇന്ധന ചോർച്ച സാധ്യത കാരണം കാനഡയിൽ ആയിരക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. സുബാരു (Subaru) ബ്രാൻഡ് 2025, 2026 ഫോറസ്റ്റർ മോഡലുകളും 2026 ക്രോസ്‌ട്രെക്കുളുമാണ് ഫെഡറൽ ഏജൻസി നോട്ടീസ് നൽകിയ വാഹനങ്ങൾ. ചില ഹൈബ്രിഡ് മോഡലുകൾ മാത്രമേ ബാധിക്കപ്പെട്ടിട്ടുള്ളൂ. കാനഡയിൽ 2,737 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.

ഈ വാഹനങ്ങളുടെ ഫ്യൂവൽ ഫില്ലർ ക്യാപ്പ് ഗാസ്കറ്റ് ഹൗസിങിൽ ശരിയായ രീതിയിൽ അടച്ചിട്ടില്ലെന്ന് ഫെഡറൽ ഏജൻസി പറയുന്നു. തൽഫലമായി, ഫ്യൂവൽ ഫില്ലർ നെക്കിൽ നിന്ന് ഇന്ധനം ചോർന്നേക്കാം. ഈ ഇന്ധന ചോർച്ച തീപിടുത്ത സാധ്യത വർധിപ്പിക്കുമെന്നും ഏജൻസി അറിയിച്ചു. സുരക്ഷാ അപകടസാധ്യത കുറയ്ക്കുന്നതിന്, അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഫ്യൂവൽ ടാങ്കിൽ ഇന്ധനം 50 ശതമാനത്തിൽ താഴെയായി സൂക്ഷിക്കണമെന്ന് സുബാരു നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ വിവരം മെയിൽ വഴി അറിയിക്കുകയും ക്യാപ് ഗാസ്കറ്റ് മാറ്റുന്നതിന് ഡീലർഷിപ്പിലേക്ക് എത്തിക്കണമെന്നും കമ്പനി നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!