Thursday, March 5, 2026

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ​ഗൾഫിൽ ഇന്ന് പരീക്ഷകൾ മാറ്റി വച്ചു

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഗൾഫ് മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ 386 പേരും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം 30-നാണ് പരീക്ഷകൾ അവസാനിക്കുക.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷസാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ ഇന്നും നാളെയും മറ്റന്നാളുമായി നടത്താനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റാൻ തീരുമാനിച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കേരളത്തിൽ പരീക്ഷകൾക്ക് മാറ്റമില്ല.

പരീക്ഷാ നടത്തിപ്പിനായി 26,000 അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന മൂല്യനിർണ്ണയ ക്യാമ്പുകൾ 28-ഓടെ പൂർത്തിയാക്കും. മെയ് മൂന്നാം വാരത്തോടെ എസ്എസ്എൽസി പലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിച്ച് 27-നും, രണ്ടാം വർഷ പരീക്ഷകൾ നാളെ തുടങ്ങി 28-നും അവസാനിക്കും. ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം മെയ് 22-ന് നടക്കും

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!