Thursday, March 5, 2026

കുപ്രസിദ്ധ കുറ്റവാളി ബ്രയാൻ ഫ്യൂന്‍റസ് ഗ്രാമജോ മൺട്രിയോളിൽ അറസ്റ്റിൽ

മൺട്രിയോൾ : കാനഡയിലെ കുപ്രസിദ്ധ കുറ്റവാളിയും മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളിയുമായ ബ്രയാൻ ഫ്യൂന്‍റസ് ഗ്രാമജോയെ അറസ്റ്റ് ചെയ്തതായി മൺട്രിയോൾ പൊലീസ് അറിയിച്ചു. ഒൻ്റാരിയോയിലും ബ്രിട്ടിഷ് കൊളംബിയയിലും വേരുകളുള്ള മൺട്രിയോളിലെ ഗുണ്ടാസംഘമായ സോൺ 43 ലെ അംഗം ഗ്രാമജോയെ പുലർച്ചെ 2:40 ഓടെ റോസ്‌മോണ്ട്-ലാ പെറ്റൈറ്റ്-പാട്രി ബറോയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് ഉച്ചകഴിഞ്ഞ് മൺട്രിയോൾ കോടതിയിൽ ഹാജരാക്കും.

2025 ജൂലൈയിൽ ടൊറൻ്റോയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രയാൻ ഫ്യൂന്‍റസ് ഗ്രാമജോയെ ടൊറൻ്റോ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. 2025 ജൂലൈ 17 ന് ടൊറൻ്റോയിലെ യോർക്ക്ഡെയ്ൽ മാളിലെ പാർക്കിങ് സ്ഥലത്ത് ജമാൽ ബെൻ്റ്ലി-ജീൻ വെടിയേറ്റ് കൊല്ലപ്പെട്ട കേസിലെ മൂന്നു പ്രതികളിലൊരാളാണ് ബ്രയാൻ. കേസിലെ മറ്റൊരു പ്രതി ബ്രാഡ്‌ലി ലൂക്കേറ്റ് നിക്കോളാസ് ഓഗസ്റ്റിൽ അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതി ജിമ്മി പ്രൂഡൻ്റ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കെതിരെ കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!