Friday, March 6, 2026

‘ഫെഡറൽ സർക്കാർ അവ​ഗണിക്കുന്നു’; ആൽബർട്ടയിൽ വിഘടനവാദം രൂക്ഷം

എഡ്മിന്റൻ: ആൽബർട്ട പ്രവിശ്യയെ സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം ഒക്ടോബറിൽ നടന്നേക്കാവുന്ന ജനഹിതപരിശോധനയ്ക്ക് മുന്നോടിയായി വിഘടനവാദികളും കാനഡയ്ക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന ഐക്യവാദികളും പ്രവിശ്യയിലുടനീളം പ്രചാരണം ശക്തമാക്കി. ഫെഡറൽ സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്നും സ്വതന്ത്ര രാജ്യമായാൽ എണ്ണ-വാതക വിഭവങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വിൽക്കാൻ സാധിക്കുമെന്നും വിഘടനവാദികൾ വാദിച്ചു.

വിഭജനത്തെ എതിർക്കുന്ന ‘ഫോറെവർ കനേഡിയൻ’ പോലുള്ള കൂട്ടായ്മകൾ പ്രവിശ്യയിലെ ഫ്രഞ്ച് ഭാഷാ സംഘടനകളുമായി ചേർന്ന് ഐക്യത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും വേർപിരിയൽ ഒന്നിനും പരിഹാരമല്ലെന്നും മുൻ ഡെപ്യൂട്ടി പ്രീമിയർ തോമസ് ലൂക്കാസുക്ക് പറഞ്ഞു. കഴിഞ്ഞ വർഷം ഐക്യത്തിന് പിന്തുണ തേടി അഞ്ച് ലക്ഷത്തോളം പേരുടെ ഒപ്പുകൾ ഇവർ ശേഖരിച്ചിരുന്നു.

നിലവിലെ നിയമപ്രകാരം, മെയ് 2-നകം 1,78,000 ഒപ്പുകൾ ശേഖരിക്കാൻ കഴിഞ്ഞാൽ ആൽബർട്ടയുടെ ഭാവി നിശ്ചയിക്കാനുള്ള ഔദ്യോഗിക ജനഹിതപരിശോധനയ്ക്ക് വഴിതുറക്കും. വിവിധ സർവേകൾ പ്രകാരം ആൽബർട്ടയിലെ മൂന്നിലൊന്ന് ജനങ്ങൾ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം ജനങ്ങളും കാനഡയ്ക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിഘടനവാദികൾ ബഹളം വെക്കുക മാത്രമാണെന്നും ഐക്യവാദികൾ ആരോപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!