Friday, March 6, 2026

പ്രതിരോധം, ഊര്‍ജ്ജം, സാങ്കേതികവിദ്യ: ജപ്പാനുമായി തന്ത്രപ്രധാന കരാറില്‍ ഒപ്പുവെച്ച് കാനഡ

ടോക്കിയോ: കാനഡയും ജപ്പാനും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. പ്രതിരോധം, ഊര്‍ജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം.

എന്നാല്‍, കാനഡയിലെ വാഹനമേഖലയില്‍ ജപ്പാന്‍ നടത്തുന്ന നിക്ഷേപം തുടരണമെങ്കില്‍ കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ കരാര്‍ (CUSMA) വിജയകരമായി മുന്നോട്ട് പോകണമെന്ന് ജപ്പാന്‍ വ്യക്തമാക്കുന്നു. നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍, അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശനം ഉറപ്പായാല്‍ മാത്രമേ ജാപ്പനീസ് കമ്പനികള്‍ കാനഡയില്‍ നിക്ഷേപം തുടരുകയുള്ളൂ എന്ന് കാനഡയിലെ ജപ്പാന്‍ അംബാസഡര്‍ കാഞ്ചി യമനൂച്ചി പറഞ്ഞു. കാനഡയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ 70 ശതമാനവും ജാപ്പനീസ് കമ്പനികളുടേതാണ്.

പ്രതിരോധ മേഖലയില്‍, ഉത്തര പസഫിക് സമുദ്രത്തില്‍ ഇരുരാജ്യങ്ങളുടെയും നാവികസേനകള്‍ സംയുക്ത സൈനികാഭ്യാസം നടത്താന്‍ തീരുമാനിച്ചു. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ആര്‍ട്ടിക് മേഖലയില്‍ നേരിടുന്ന ഭീഷണികള്‍ നേരിടാന്‍ ജപ്പാനുമായുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഊര്‍ജ്ജ സുരക്ഷയുടെ ഭാഗമായി കാനഡയില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം (LNG), യുറേനിയം എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കാനും ധാരണയായി.

തകായിച്ചിയുടെ അറുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് കനേഡിയന്‍ മേപ്പിള്‍ സിറപ്പ് ചേര്‍ത്ത പ്രത്യേക കേക്കും കരുതിയാണ് കാര്‍ണി എത്തിയത്.
മുമ്പ് ജപ്പാനില്‍ ജോലി ചെയ്തിട്ടുള്ള കാര്‍ണി, ഏതാനും വാചകങ്ങള്‍ ജാപ്പനീസ് ഭാഷയില്‍ സംസാരിച്ചത് തകായിച്ചി ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!