Friday, March 6, 2026

പുതിയ TR – PR പാത്ത്‌വേ ആരംഭിച്ച് കാനഡ

ഓട്ടവ : താൽക്കാലിക താമസക്കാർക്ക് സ്ഥിരതാമസത്തിന് അവസരമൊരുക്കുന്ന ടെംപററി റെസിഡൻസി ടു പെർമനൻ്റ് റെസിഡൻസി പ്രോഗ്രാം (TR – PR പാത്ത്‌വേ) ഔദ്യോഗികമായി ആരംഭിച്ചതായി ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലേജ് ഡയബ് പ്രഖ്യാപിച്ചു. ഈ പ്രോഗ്രാമിലൂടെ 33,000 താൽക്കാലിക വിദേശ തൊഴിലാളികൾക്ക് സ്ഥിര താമസ പദവി ലഭിക്കും. കഴിഞ്ഞ നവംബറിൽ ഫെഡറൽ ബജറ്റിലാണ് ഈ പ്രോഗ്രാം ആദ്യം പ്രഖ്യാപിച്ചത്. കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ പ്രോഗ്രാം. 2027 അവസാനത്തോടെ താൽക്കാലിക താമസക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെയാക്കുകയാണ് ഫെഡറൽ സർക്കാർ ലക്ഷ്യം.

കാനഡയിലെ ഗ്രാമീണ മേഖലകളിൽ ജോലി ചെയ്യുന്ന താൽക്കാലിക വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസ പദവി നൽകുന്ന ഒറ്റത്തവണ നടപടിയാണിത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന ഈ പ്രോഗ്രാമിൽ ഡിമാൻഡ് കൂടുതലുള്ള തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും. പദ്ധതി നിലവിൽ വന്നുവെങ്കിലും അപേക്ഷിക്കാനുള്ള കൃത്യമായ മാനദണ്ഡങ്ങളോ രീതികളോ സർക്കാർ ഇതുവരെ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. ഏപ്രിലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ലെന മെറ്റ്ലേജ് ഡയബ് അറിയിച്ചു. എങ്കിലും, ഈ പാത്ത്‌വേയിലൂടെ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഭാഷാ പരീക്ഷാ ഫലങ്ങൾ (Language tests), വിദ്യാഭ്യാസ രേഖകൾ (Proof of education) തുടങ്ങിയവ മുൻകൂട്ടി തയ്യാറാക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!