Friday, March 6, 2026

ബെയർസ്‌പോ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി: കാൽഗറിയിൽ ജലനിയന്ത്രണം

കാൽഗറി: നഗരത്തിൽ തിങ്കളാഴ്ച മുതൽ ജലനിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മുൻകരുതലെടുക്കാൻ കാൽഗറി നിവാസികൾക്ക് നിർദ്ദേശം നൽകി അധികൃതർ. പ്രധാന ജലവിതരണ പൈപ്പ് ലൈനായ ബെയർസ്പോ സൗത്ത് ഫീഡർ മെയിനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി മാർച്ച് 9-ന് പൈപ്പ് ലൈൻ അടച്ചിടും. ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന അറ്റകുറ്റപ്പണികൾക്കിടയിൽ കാൽഗറിയിലേക്കും സമീപ പ്രദേശങ്ങളായ എയർഡ്രി, ചെസ്റ്റർമിയർ, സ്ട്രാത്ത്മോർ, സൂട്ടിന നേഷൻ എന്നിവിടങ്ങളിലേക്കും സാധാരണ നിലയിലുള്ള ജലവിതരണം തടസ്സപ്പെടുമെന്ന് സിറ്റി മുന്നറിയിപ്പ് നൽകി. ഈ സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്നും എന്നാൽ പൈപ്പ് ലൈനിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള നിർണ്ണായക നീക്കമാണിതെന്നും കാൽഗറി മേയർ ജെറോമി ഫർകാസ് വ്യക്തമാക്കി.

വാട്ടർ സിസ്റ്റത്തിന് അമിത സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ഓരോ താമസക്കാരും പ്രതിദിനം ശരാശരി 25 ലിറ്റർ വെള്ളം വീതം ലാഭിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ പ്രതിദിനം 51.5 കോടി ലിറ്റർ വെള്ളമാണ് നഗരത്തിൽ ഉപയോഗിച്ചിരുന്നത്, ഇത് 50 കോടി ലിറ്ററായി കുറയ്ക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച മുതൽ കുളിക്കുന്നതിനും പാത്രം കഴുകുന്നതിനുമടക്കം വെള്ളം മിതമായി ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!