Friday, March 6, 2026

പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഏഷ്യന്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ വിദേശകാര്യ മന്ത്രി

മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങള്‍ ഒമാന്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി മസ്‌കറ്റില്‍ വെച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി.

മേഖലയില്‍ തുടരുന്ന സൈനിക നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംഘര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനും ഏഷ്യന്‍ രാജ്യങ്ങളുടെ സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും മാത്രമേ ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ എന്ന ഒമാന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഹിനായ് (അംബാസഡര്‍-അറ്റ്-ലാര്‍ജ്), ശൈഖ് അഹമ്മദ് ബിന്‍ ഹാഷിന്‍ അല്‍ മസ്‌കരി (ജിസിസി പ്രാദേശിക വകുപ്പ് തലവന്‍), ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ ഹോസ്‌നി (ഏഷ്യ പസഫിക് വകുപ്പ് തലവന്‍) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!