Friday, March 6, 2026

മാര്‍ക്ക് കാര്‍ണി ജപ്പാനില്‍; വാഹനമേഖലയിലെ നിക്ഷേപം ലക്ഷ്യം

ടോകിയോ: കാനഡയുടെ ഇന്‍ഡോ-പസഫിക് നയതന്ത്രം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ജപ്പാനിലെത്തി. പത്ത് ദിവസം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഏഷ്യന്‍ പര്യടനത്തിന്റെ അവസാന രാജ്യമാണ് ജപ്പാന്‍. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തകായിച്ചിയുടെ അറുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് കനേഡിയന്‍ മേപ്പിള്‍ സിറപ്പ് ചേര്‍ത്ത പ്രത്യേക കേക്കും കരുതിയാണ് കാര്‍ണി എത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ മൂലം കാനഡയിലെ വാഹന നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, ജാപ്പനീസ് കമ്പനികളായ ഹോണ്ട, ടൊയോട്ട എന്നിവയുമായി കൂടുതല്‍ നിക്ഷേപ ചര്‍ച്ചകള്‍ നടത്തുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. 2026-ന്റെ തുടക്കത്തിലെ കണക്കുകള്‍ പ്രകാരം കാനഡയിലെ വാഹന ഉല്‍പ്പാദനത്തിന്റെ 77 ശതമാനവും ജാപ്പനീസ് കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്.

ചൈനയുമായി കാനഡ അടുത്തിടെ നടത്തിയ ഇലക്ട്രിക് വാഹന (EV) കരാറില്‍ ജപ്പാനുള്ള ആശങ്കകള്‍ പരിഹരിക്കാനും ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നു. ചൈനീസ് ഇവികള്‍ക്ക് കാനഡയില്‍ പ്രവേശനം നല്‍കുന്നത് ജാപ്പനീസ് നിക്ഷേപകരെ ബാധിക്കില്ലെന്ന് കാര്‍ണി ഉറപ്പുനല്‍കും. ഇന്ത്യ, ഓസ്ട്രേലിയ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ജപ്പാനിലെത്തിയത്. ഇന്ത്യയുമായി 500 കോടി ഡോളറിന്റെ വാണിജ്യ കരാറുകളിലും ഓസ്ട്രേലിയയുമായി 1000 കോടി ഡോളറിന്റെ നിക്ഷേപ വാഗ്ദാനങ്ങളിലും ഒപ്പുവെച്ച ശേഷമാണ് കാര്‍ണി ടോക്കിയോയില്‍ എത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!