Friday, March 6, 2026

നോർത്ത് യോർക്കിൽ ടിടിസി ബസ് അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്

ടൊറൻ്റോ : നോർത്ത് യോർക്കിൽ ടിടിസി ബസ് അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്കേറ്റതായി ടൊറൻ്റോ പാരാമെഡിക്കുകൾ അറിയിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ബ്ലാക്ക് ക്രീക്കിനും ട്രീത്ത്‌വെ ഡ്രൈവിനും സമീപം രാത്രി പതിനൊന്നരയോടെയാണ് സംഭവം.

മറ്റൊരു വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ടിടിസി ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. രണ്ട് പേരെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ടൊറൻ്റോ ട്രോമ സെന്‍ററിലേക്ക് കൊണ്ടുപോയി. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസിലുള്ളവരാണോ അതോ രണ്ടാമത്തെ വാഹനത്തിലുള്ളവർക്കാണോ പരുക്കേറ്റതെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!