ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ മധ്യഭാഗത്തുള്ള റമദ പ്ലാസ ഹോട്ടലിന് നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിലെ (IRGC) ഉന്നത കമാൻഡർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ആഴ്ച ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘർഷം പുനരാരംഭിച്ചതിന് ശേഷം ബെയ്റൂട്ട് നഗരമധ്യത്തിൽ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ഇറാൻ്റെ ഖുദ്സ് ഫോഴ്സിന്റെ ലബനൻ വിഭാഗം കമാൻഡർമാരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രയേൽ പൗരന്മാർക്കെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഇവരാണെന്ന് സൈനിക പ്രസ്താവനയിൽ പറയുന്നു. ഹോട്ടലിന്റെ നാലാം നിലയിലുള്ള ഒരു സ്യൂട്ട് റൂമിലാണ് മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തെക്കൻ ലബനനിൽ നിന്നും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും യുദ്ധം ഭയന്ന് പലായനം ചെയ്ത നിരവധി കുടുംബങ്ങൾ ഈ ഹോട്ടലിൽ അഭയം പ്രാപിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരിൽ പലരും ഇത്തരത്തിൽ വീട് നഷ്ടപ്പെട്ട് എത്തിയവരാണ്. കെട്ടിടത്തിന് നേരെ ഇനിയും ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ താമസക്കാർ ഹോട്ടൽ ഒഴിഞ്ഞുപോവുകയാണ്.

ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള സംഘർഷം ലബനനിലേക്ക് വ്യാപിക്കുന്നതിൻ്റെ സൂചനയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ലബനനിലുള്ള ഇറാനിയൻ ഉദ്യോഗസ്ഥർ ഉടൻ രാജ്യം വിടണമെന്ന് ഇസ്രായേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനകം തന്നെ നിരവധി ഇറാൻ പൗരന്മാർ ലബനൻ വിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം, ലബനൻ മണ്ണിൽ ഇറാനിയൻ സൈനികർ ഉണ്ടെന്ന വാദം ഹിസ്ബുള്ള നേതാക്കൾ നിഷേധിച്ചു. എന്നാൽ ഇറാൻ്റെ സ്വാധീനം മേഖലയിൽ ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്ന നിലപാടിലാണ് ഇസ്രയേൽ. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിലെ (IRGC) ഉന്നത കമാൻഡർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ആഴ്ച ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘർഷം പുനരാരംഭിച്ചതിന് ശേഷം ബെയ്റൂട്ട് നഗരമധ്യത്തിൽ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.
