Monday, March 9, 2026

ലിബറൽ പാർട്ടിക്ക് വൻ മുന്നേറ്റം; ഭരണതുടർച്ച പ്രവചിച്ച് പുതിയ സർവേ റിപ്പോർട്ട്

ഓട്ടവ: അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി ഓഫ് കാനഡയ് ക്ക് (LPC) വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചനം. രാജ്യത്തെ പ്രമുഖ തിരഞ്ഞെടുപ്പ് പ്രവചന സൈറ്റായ 338Canada പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ലിബറൽ പാർട്ടിയുടെ ആധിപത്യം വ്യക്തമാക്കുന്നത്. മാർച്ച് 8, 2026 വരെയുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ, ലിബറൽ പാർട്ടി 201 സീറ്റുകൾ നേടുമെന്നാണ് കണക്കാക്കുന്നത്. ഹൗസ് ഓഫ് കോമൺസിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 172 സീറ്റുകൾ എന്ന കടമ്പ ലിബറൽ പാർട്ടി അനായാസം മറികടക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ (CPC) 112 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം. മറ്റ് പാർട്ടികളിൽ ബ്ലോക് കെബെക്ക്വ (BQ) 25 സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP) 4 സീറ്റുകളും, ഗ്രീൻ പാർട്ടി (GPC) ഒരു സീറ്റും നേടുമെന്ന് സർവെ പറയുന്നു.

പ്രവിശ്യകളിലെ വിശദാംശങ്ങൾ:

ഒൻ്റാരിയോ : ലിബറൽസ് 85, കൺസർവേറ്റീവ്സ് 37

കെബെക്ക് : ലിബറൽസ് 44, ബ്ലോക് കെബെക്ക്വ 25, കൺസർവേറ്റീവ്സ് 8

•   ബ്രിട്ടിഷ് കൊളംബിയ : ലിബറൽസ് 24, കൺസർവേറ്റീവ്സ് 17

•   ആൽബർട്ട : കൺസർവേറ്റീവ്സ് 28, ലിബറൽസ് 8

മറ്റ് പ്രവിശ്യകളിലും ലിബറൽസിന് ശക്തമായ സാന്നിധ്യമുണ്ട്, പ്രത്യേകിച്ച് അറ്റ്ലാന്റിക് പ്രവിശ്യകളിലും. ലിബറൽ പാർട്ടിക്ക് ശൈത്യകാലത്ത് ജനപിന്തുണ വർധിച്ചതായി 338Canadaയുടെ അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ സൂചനകൾ മാത്രമാണെന്നും പുതിയ പോളുകൾ വരുമ്പോൾ ചിത്രം മാറാം എന്നും 338Canada അധികൃതർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!