Monday, March 9, 2026

യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചു; വെസ്റ്റ്‌ജെറ്റ് എയർലൈൻസിന് പിഴ ചുമത്തി സിടിഎ

കാൽഗറി: എയർ പാസഞ്ചർ പ്രൊട്ടക്ഷൻ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് വെസ്റ്റ്ജെറ്റ് (WestJet) എയർലൈൻസിന് കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസി (CTA) 70,000 ഡോളർ പിഴ ചുമത്തി. 2025 ഫെബ്രുവരി 16-ന് കാൽഗറിയിൽ നിന്നും നാനൈമോയിലേക്കുള്ള WS3103 വിമാനം വൈകിയതിനെത്തുടർന്നും പിന്നീട് റദ്ദാക്കിയതിനെത്തുടർന്നും ദുരിതത്തിലായ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും പാനീയങ്ങളും നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. വിമാനം റദ്ദാക്കിയപ്പോൾ യാത്രക്കാർക്ക് താമസസൗകര്യമോ മറ്റ് ബദൽ സംവിധാനങ്ങളോ ഒരുക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് പത്തൊൻപതോളം നിയമലംഘനങ്ങളും കമ്പനി നടത്തിയതായി ഏജൻസി ചൂണ്ടിക്കാട്ടി.

എന്നാൽ വെസ്റ്റ്ജെറ്റിനെതിരെ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള ഈ നടപടി തൃപ്തികരമല്ലെന്ന് അഭിഭാഷക ഗ്രൂപ്പായ എയർ പാസഞ്ചർ റൈറ്റ്സ് എന്ന സംഘടന വ്യക്തമാക്കി. കാനഡയിലെ യാത്രാ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സർക്കാർ ഏജൻസികൾ വലിയ പരാജയമാണെന്ന് സംഘടനയുടെ പ്രസിഡന്റ് ഗാബോർ ലൂക്കാസ് വിമർശിച്ചു. കേവലം പിഴ തുകയല്ല പ്രശ്നമെന്നും മറിച്ച് ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് വെസ്റ്റ്ജെറ്റ് ഇതുവരെ തയ്യാറായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!