വിനിപെഗ്:പ്രവിശ്യയിലെ എല്ലാ സ്ഥാപനങ്ങളും വനിതാ ജീവനക്കാർക്ക് ഇനി മുതൽ ആർത്തവകാല ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകണമെന്ന് മാനിറ്റോബ സർക്കാർ ഉത്തരവിട്ടു. പ്രവിശ്യാ സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം, ഈ വർഷം ഓഗസ്റ്റ് മുതൽ പ്രവിശ്യാ നിയമങ്ങൾ ബാധകമായ എല്ലാ തൊഴിലിടങ്ങളിലും പാഡുകളും ടാംപണുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കണം. ശുചിമുറികളിലോ അല്ലെങ്കിൽ ജീവനക്കാർക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന മറ്റ് സ്ഥലങ്ങളിലോ വേണം ഇവ ക്രമീകരിക്കേണ്ടത്.

ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന കാനഡയിലെ ആദ്യ പ്രവിശ്യയാണ് മാനിറ്റോബയെന്ന് എൻഡിപി സർക്കാർ അവകാശപ്പെട്ടു. ആരോഗ്യകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ മാറ്റം സഹായിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ദൈനംദിന ചിലവുകൾക്കായി ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് ഈ തീരുമാനം വലിയൊരു ആശ്വാസമാകുമെന്ന് മാനിറ്റോബ ഫെഡറേഷൻ ഓഫ് ലേബർ പ്രതികരിച്ചു.
