Monday, March 9, 2026

എൻ.ഡി.പി നേതൃസ്ഥാനത്തേക്ക് വോട്ടെടുപ്പ് തുടങ്ങി; ജഗ്മീത് സിങ്ങിന്റെ പിൻഗാമിയെ മാർച്ച് 29-ന് പ്രഖ്യാപിക്കും

ഓട്ടവ: കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP) പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മുൻ നേതാവ് ജഗ്മീത് സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താനായി നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ ഏകദേശം ഒരു ലക്ഷത്തോളം പാർട്ടി അംഗങ്ങൾ വോട്ട്‌ രേഖപ്പെടുത്തും. പാർട്ടി നേതൃസ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്: റോബ് ആഷ്ടൺ, ടനിൽ ജോൺസ്റ്റൺ, ഏവി ലൂയിസ്, ഹെതർ മക്ഫേഴ്സൺ, ടോണി മക് ക്വൈൽ എന്നിവരാണ്‌ മത്സരരംഗത്തുള്ളത്‌.

സ്ഥാനാർത്ഥികളിൽ ഏവി ലൂയിസ് ആണ് ഫണ്ട് ശേഖരണത്തിൽ മുന്നിലുള്ളത്. 2025-ന്റെ അവസാന മൂന്ന് മാസങ്ങളിൽ മാത്രം അദ്ദേഹം ഏകദേശം 7,24,000 ഡോളർ സമാഹരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഹെതർ മക്ഫേഴ്സൺ 3,16,000 ഡോളറും സമാഹരിച്ചിട്ടുണ്ട്.മാർച്ച് 28 ആണ് വോട്ട് രേഖപ്പെടുത്താനുള്ള അവസാന തീയതി. വിനിപെഗിൽ നടക്കുന്ന പാർട്ടിയുടെ വാർഷിക കൺവെൻഷനിൽ വെച്ച് മാർച്ച് 29-ന് പുതിയ നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!