പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കായി പ്രചാരണം നടത്താന്‍ തനിക്ക് കഴിയില്ലെന്നും, കാരണം താന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. മത്സരിക്കണമെന്ന് പറഞ്ഞത് പാര്‍ട്ടിയാണെന്നും, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാല്‍ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തില്‍ വീണ്ടും സജീവമാകുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുന്നതിനായി ഇന്ന് മണ്ഡലത്തിലെത്തി.
മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11-നാണ് പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത്.
