Monday, March 9, 2026

ജിടിഎയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത ; ജാഗ്രതാ നിർദ്ദേശം

ടൊറൻ്റോ : ജിടിഎ (GTA) ഉൾപ്പെടെയുള്ള തെക്കൻ ഒന്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും പ്രാദേശികമായ വെള്ളപ്പൊപ്പത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏകദേശം 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) യുടെ പ്രവചനം. നിലവിൽ മണ്ണ് ഉറച്ചുനിൽക്കുന്നതിനാലും ഈർപ്പം കൂടുതലായതിനാലും മഴവെള്ളം ആഗിരണം ചെയ്യാൻ മണ്ണിന് കഴിയില്ല. ഇത് റോഡുകളിൽ വെള്ളക്കെട്ടിനും താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും കാരണമായേക്കാം.

ചൊവ്വാഴ്ച രാത്രിയോടെ സിസ്റ്റം സജീവമാകുന്നതോടെ മഴ മുന്നറിയിപ്പുകൾ (Rainfall Warnings) പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. ബുധനാഴ്ച വരെ ഈ സാഹചര്യം തുടരും. നിലവിൽ ടൊറന്റോയിൽ അനുഭവപ്പെടുന്ന മിതമായ കാലാവസ്ഥ ബുധനാഴ്ചയോടെ മാറി കനത്ത തണുപ്പിലേക്ക് നീങ്ങും. രാത്രിയിൽ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനത്തോടെ താപനില പൂജ്യം ഡിഗ്രിക്ക് അടുത്തെത്തും.താപനിലയിലെ ഈ ഇടിവ് മഞ്ഞുവീഴ്ചയ്ക്ക് കാരണമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!