ടൊറൻ്റോ : ലോകമെങ്ങുമുള്ള മലയാളികൾക്കൊപ്പം വിഷു ആഘോഷിക്കാനൊരുങ്ങുകയാണ് ദുർഹം റീജനിലെ മലയാളി സംഘടനയായ ധർമ്മ. ഏപ്രിൽ 18 ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മുതൽ എയ്ജാക്സ്, പിക്കറിങ് ഹൈസ്കൂളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. “വിഷുക്കണി 2026” വിഷുആഘോഷത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ധർമ്മ ഭാരവാഹികൾ അറിയിച്ചു.

മുതിർന്നവർക്ക് (13+) 20 ഡോളറും കുട്ടികൾ (6–12) 15 ഡോളറുമായിരിക്കും ടിക്കറ്റ് നിരക്കുകൾ. 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി +1 (647) 687-4511 എന്ന നമ്പറിൽ ബന്ധപ്പെടുക.
